Skip to main content

പ്രതിദിന സ്രവപരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കും

 

 

കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിദിന സ്രവ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ജില്ലാതല മെഡിക്കല്‍ എക്സ്പേര്‍ട്ട് കമ്മറ്റി യോഗം  തീരുമാനിച്ചു.   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി.യുടെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറഞ്ഞ സമയത്തിനുളളില്‍ പരിശോധനാഫലം ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഡോ. കെ.പി.അരവിന്ദന്‍, കോഴിക്കോട് മെഡിക്കല്‍   കോളേജിലെ വകുപ്പ് മേധാവികളായ ഡോ.തോമസ് ബിന, ഡോ.ചാന്ദിനി, ഡോ.ബിനുജോര്‍ജ്, ഡോ.ബീന ഫിലോമിന, അഡീ.ഡി.എം.ഒ. ഡോ.ആശാദേവി, ഡെപ്യൂട്ടി.ഡി.എം.ഒ. ഡോ.ബിജോയ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

date