മെഡിക്കൽ കോളേജിൽ നഴ്സ് മണിക്കൂറുകൾ ലിഫ്റ്റിൽ കുടുങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതം
എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ലിഫ്റ്റിൽ കുടുങ്ങി മണിക്കൂറുകൾ കിടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ കോളജ് അധികൃതർ. സി.സി.ടി വി പരിശോധിച്ചതിൽ നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അറ്റൻഡർ 3.37 നാണ് ലിഫ്റ്റിൽ പ്രവേശിച്ചത്. ലിഫ്റ്റ് തകരാറിൽ ആയതിനെ തുടർന്ന് ഓപ്പറേറ്റർ എത്തി നാലു മണിക്ക് പുറത്തു കടത്തി. തുടർന്ന് ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ച് പരിശോധനകൾ നടത്തി. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിലേക്ക് വിടുകയുമായിരുന്നു. നാലു ദിവസത്തെ വിശ്രമവും ആശുപത്രി അധികൃതർ നൽകി. പല നിലകളിലായി പ്രവർത്തിക്കുന്ന ഐസൊലേഷൻ വാർഡിൽ പി.പി.ഇ കിറ്റ് ധരിച്ചു വേണം ലിഫ്റ്റ് ഓപറേറ്റർ ജോലി ചെയ്യാൻ. അതിനാൽ തന്നെ മുഴുവൻ സമയ ലിഫ്റ്റ് ഓപറേറ്ററെ ഇവിടെ നിയമിക്കാറില്ല. ആവശ്യമെങ്കിൽ ഓപറേറ്ററെ എത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമുണ്ടയ സംഭവത്തിൽ ഓപറേറ്റർക്ക് ലിഫ്റ്റ് തുറക്കാനുള്ള സമയം മാത്രമാണ് എടുത്തത്.
- Log in to post comments