Skip to main content

അറിയിപ്പ്

പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ ആലുവ, കീഴ്മാട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.
    പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികൾ സ്‌കൂൾ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. കുട്ടികളുടെ വിദ്യാഭ്യാസ, താമസ, ഭക്ഷണ സൗകര്യങ്ങൾ പൂര്‍ണ്ണമായി പട്ടികജാതി വികസനവകുപ്പ് നിര്‍വ്വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികൾക്കാണ് പ്രവേശനം. 10 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്. അപേക്ഷകരുടെ മാതാപിതാക്കൾക്ക് വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിശദ വിവരങ്ങക്ക് സ്‌കൂൾ സൂപ്രണ്ടുമായി ബന്ധപ്പെടുക. ഫോണ്‍ 9446323431.

date