കൊറോണ കൺട്രോൾ റൂം ' എറണാകുളം 2/7/20 കോവിഡ് 19 മുന്നറിയിപ്പ്
മഴക്കാലം ആരംഭിച്ചതിനാൽ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. കോ വിഡ് പകർച്ച വ്യാധി കൂടുതലായി പടർന്നു പിടിച്ച സാഹചര്യത്തിൽ കോവിഡ് പകർച്ചവ്യാധിയോട് സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയേണ്ടതാണ്.അത്തരക്കാർ വീടുകളിൽ നിന്നും പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടുകയോ ചെയ്യുന്നത് രോഗവ്യാപനത്തിന്റെ വേഗതയും എണ്ണവും കൂടുന്നതിന് ഇടയാക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നതാണ്.ആയതിനാൽ മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർ പ്രദേശത്തെ
ആശ/ ആരോഗ്യ പ്രവർത്തകർ/ആരോഗ്യ കേന്ദ്രം തുടങ്ങിയവരുമായി ഫോണിൽ ബന്ധപ്പെടേണ്ടതും അവരിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ടതുമാണ്
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702
- Log in to post comments