Skip to main content

പൊതു ഗതാഗത സംവിധാനമുപയോഗിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം*

എറണാകുളം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ ജില്ല പൊതു ഗതാഗതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കോവിഡ് 19 പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.
*പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്ക് നിര്‍ബന്ധമായി ധരിക്കണം
*പൊതു ഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം.
*വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം
*വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.
*പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണ്.
*കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, പ്രൈവറ്റ് കാര്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.
ഈ നിബന്ധനകള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രൈവറ്റ് ബസ്, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട ഓഫീസര്‍ കാക്കനാട്/ മൂവാറ്റുപുഴയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്പെന്‍ഡ് ചെയ്യുന്നതിനും പോലീസ്, ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി.

date