Post Category
എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ഇന്ന് (മാര്‍ച്ച് ഏഴ്)
എല്‍.ബി.എസ്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ടാലി, ഡി.എഫ്.സി.എ കോഴ്‌സുകള്‍ പഠിപ്പിക്കുവാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം.കോം ഫസ്റ്റ് ക്ലാസ്സ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി.കോം ഫസ്റ്റ് ക്ലാസ്സും ഡി.എഫ്.സി.എ കോഴ്‌സും വിജയവും ഈ കോഴ്‌സില്‍ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരെഞ്ഞെടുക്കുന്നത്.
അപേക്ഷകര്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റാ എന്നിവ സഹിതം ഇന്ന് (മാര്‍ച്ച് ഏഴ്) രാവിലെ 11 ന് എല്‍.ബി.എസ്. സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹാജരാകണം.
പി.എന്‍.എക്‌സ്.831/18
date
- Log in to post comments