Post Category
കുന്നംകുളം നഗരസഭയിൽ ഓൺലൈൻ സൗകര്യം
ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കുന്നംകുളം നഗരസഭയിൽ സേവനങ്ങൾക്കായി ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. നികുതികൾ അടയ്ക്കൽ ഓൺലൈനായും അപേക്ഷകൾ ഇ മെയിൽ വഴിയും വാട്സ്ആപ്പ് വഴിയും നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നികുതികൾ tax. Isgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അടയ്ക്കാം. അപേക്ഷകൾ kunnamkulamsecretary@gmail.com എന്ന വിലാസത്തിലും 9539022221 എന്ന വാട്ട്സ്ആപ്പ് നമ്പരിലും സമർപ്പിക്കാം. ഓഫീസ് നമ്പർ- 04885 222221.
date
- Log in to post comments