ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. അപേക്ഷാ ഫോമിന് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റായ www.fcikerala.org സന്ദര്‍ശിക്കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 30. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യമാണ്. മറ്റു വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 0494 2430802, 9447539585.
മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ , ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി. താത്പര്യമുള്ളവര്‍ www.fcikerala.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0493329573, 9645078880,9895510650.
- Log in to post comments