റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കോണ്‍വെന്റുകള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, യത്തീം ഖാനകള്‍, മറ്റ് രജിസ്റ്റര്‍ ചെയ്യാത്ത നിലവില്‍ വെല്‍ഫെയര്‍ റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ജൂലൈയില്‍ സൗജന്യ റേഷന്‍ നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ആളൊന്നിന് അഞ്ച് കി.ഗ്രാം അരി, ഒരു കി.ഗ്രാം കടല എന്നിവയാണ് വിതരണം ചെയ്യുന്നത്. ആധാര്‍ കാര്‍ഡും സത്യവാങ്ങ്മൂലവും നല്കി റേഷന്‍ കടകളില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങാം. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നതിന് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡ് പകര്‍പ്പ് സഹിതവുമുള്ള അപേക്ഷ സ്ഥാപന അധികൃതര്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കണം. സത്യവാങ്മൂലത്തിന്റെ മാതൃക എല്ലാ റേഷന്‍ കട, താലൂക്ക്-ജില്ലാ സപ്ലൈ ഓഫീസുകളിലും ലഭിക്കും.
- Log in to post comments