Post Category
സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
കടപ്പുറം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉച്ചഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ കിറ്റ് നല്‍കിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ഉമ്മര്‍കുഞ്ഞി നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് ആര്. എസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ദീന് മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പര്‍ ഷൈല മുഹമ്മദ്, പ്രിന്‍സിപ്പല്‍ ജെസ്സി ടീച്ചര്‍, പ്രധാനാധ്യാപിക ഷെര്‍ളി ടീച്ചര്‍, അദ്ധ്യാപകരായ ഷാജിത ടീച്ചര്‍, റംല ടീച്ചര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments