Skip to main content

പത്തനംതിട്ട ജില്ലയില്‍ പുതിയ ഒന്‍പത് കണ്ടെയ്ന്‍മെന്റ് സോണുകള്‍

പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 13, 15, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 17 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
 

date