Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കലാരംഗങ്ങളില്‍ ശോഭിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2017-18 വര്‍ഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  കഥകളി, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ സ്‌കൂള്‍ കലോത്സവത്തില്‍ സബ്ജില്ലാ തലത്തില്‍ മത്സരിക്കുകയും ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും കുടുംബ  വാര്‍ഷിക വരുമാനം 75000 രൂപയില്‍ താഴെയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  1000 രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്ന ധനസഹായം.  അപേക്ഷ നിശ്ചിത പ്രഫോര്‍മയില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ജില്ലാതലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം 12 നകം കണ്ണൂര്‍  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോറം www.ddekannur.in എന്ന ബ്ലോഗില്‍ ലഭിക്കും.

date