Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-07-2020

യങ്ങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം

കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ 2020-23 ലേക്കുള്ള യങ്ങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് 2018 മുതല്‍ ആരംഭിച്ച പരിപാടിയുടെ ലക്ഷ്യം. പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ  28ന് സമാപിക്കും. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള  വിശദവിവരങ്ങള്‍ httsp://yip.kerala.gov.in/yipapp/index.php/init/login എന്ന വെബ്‌സെറ്റില്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, പന്നിക്കൂട്, കോഴിവളര്‍ത്തല്‍ പുര എന്നിവ നിര്‍മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ബി പി എല്‍, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. എ പി എല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 8848899726, 9946826264, 9446904653.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് എന്‍സിഎ-എല്‍സി/എ1) തസ്തികയിലേക്കുള്ള നിയമനത്തിനായി 2020 ജനുവരി 28 ന് നിലവില്‍ വന്ന 52/2020/എസ് എസ് വി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ മാര്‍ച്ച് 10 ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ്, മൂശാരികൗവ്വല്‍, പി എച്ച് സി, കണ്ടംകുളങ്ങര, ആണ്ടാം കൗവ്വല്‍, തൃപ്പാണിക്കര, പാണച്ചിറ, പാണച്ചിറ കളരി, മല്ലിയോട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 18 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും താമരകുളങ്ങര, മഠത്തുംപടി, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശം, റോഷ്ണി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ശിവപുരം കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, വെണ്ണക്കല്‍ വയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 18 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

കൂടിക്കാഴ്ച മാറ്റി

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ജൂലൈ 21 മുതല്‍ 28 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്താനിരുന്ന കൂടിക്കാഴ്ച കൊവിഡ് 19 വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍  മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497ണ 2700194.

സീമാന്‍ തസ്തിക: ഡിക്ലറേഷന്‍ സമര്‍പ്പിക്കണം
ജില്ലയില്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്ങില്‍(തുറമുഖ വകുപ്പ്) സീമാന്‍ തസ്തികയിലേക്ക് (328/2019) അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ ഡിക്ലറേഷന്‍ ഫോറം ജൂലൈ 30 നകം സമര്‍പ്പിക്കണം. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അഡീഷണല്‍ ഡിക്ലറേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തിയതിനു ശേഷം പ്രൊഫൈലിലെ ജനറല്‍ സര്‍ട്ടിഫിക്കറ്റ്‌സില്‍ അഡീഷണല്‍ ഡിക്ലറേഷന്‍ എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.  നിശ്ചിത ദിവസത്തിനകം ഡിക്ലറേഷന്‍ അപ്‌ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ഥികളെ പരിഗണിക്കുന്നതല്ല. ഫോണ്‍: 0497 2700482.

ഇ ടെണ്ടര്‍
ഇരിട്ടി താലൂക്കിലെ കോളാരി വില്ലേജിലെ മൂന്ന് ഏക്കര്‍ റവന്യൂ ഭൂമിയിലുള്ള 84 മരങ്ങള്‍ മുറിച്ച് ശേഖരിച്ച് കൊണ്ടുപോകുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു.  ജൂലൈ 24 ന് വൈകിട്ട് ആറ് മണി വരെ വെബ്‌സൈറ്റില്‍ ദര്‍ഘാസ് സമര്‍പ്പിക്കാം.    വിശദ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0497 270064

date