അടിമാലി പോലീസ് സ്റ്റേഷനില്‍ ശിശു സൗഹൃദ കേന്ദ്രം
കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള ഇടമൊരുക്കി അടിമാലി പോലീസ് സ്റ്റേഷന്. പോലീസ് സ്റ്റേഷന്റെ ഭാഗമായി പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശിശു സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു അടിമാലിയില്‍ ഉദ്ഘാടന ചടങ്ങ് നടന്നത്. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പോലീസ് സ്റ്റേഷനുകളോട് ചേര്‍ന്ന് ശിശുസൗഹൃദ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനതലത്തില്‍ നടന്നു വരുന്ന പദ്ധതിക്കൊപ്പമാണ് അടിമാലിയിലും ശിശു സൗഹാര്‍ദ കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. അടിമാലി സ്റ്റേഷന് കോമ്പൗണ്ടില്‍ തന്നെയാണ് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ കേന്ദ്രം പണികഴിപ്പിച്ചിട്ടുള്ളത്. ശീതീകരിച്ച വിശ്രമ കേന്ദ്രത്തില്‍ കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും പ്രയോജനപ്രദമാം വിധം വിനോദ ഉപകരണങ്ങളും ടിവിയും ഇന്റര്‍നെറ്റും കളിപ്പാട്ടങ്ങളുമെല്ലാം ക്രമീകരിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയാണ് കേന്ദ്രത്തിന്റെ നിര്‍മ്മാണ ചിലവ്. ജില്ലയില്‍ സമാനരീതിയില്‍ 6 കേന്ദ്രങ്ങള്‍ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുണ്ട്.
- Log in to post comments