Skip to main content

തൃപ്രങ്ങോട് പഞ്ചായത്തില്‍ അങ്കണവാടിക്ക് ശിലയിട്ടു

   തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍മിക്കുന്ന പൊറ്റോടി അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.പി റംല നിര്‍വഹിച്ചു. 14 ലക്ഷം രൂപ ചെലവിലാണ് പുതിയ ഹൈടെക്ക് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി. കുമാരന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ്  സി.പി.അബ്ദുല്‍ ഷുക്കൂര്‍, വാര്‍ഡ് അംഗം വി.കെ കമറുദ്ധീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

date