പേരാമ്പ്രയിൽ എഫ് എൽ ടി സി സജ്ജീകരണം പുരോഗമിക്കുന്നു
കോവിഡ് 19 പ്രതിരോധത്തിനായി മുന്നിട്ടിറങ്ങി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. കോവിഡ് ചികിത്സക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ(എഫ് എൽ ടി സി) സജ്ജീകരണം പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.
ഉണ്ണിക്കുന്നിലെ വനിതാ ഹോസ്റ്റൽ, കല്ലോട് സി.കെ.ജി.കോളേജ് എന്നിവിടങ്ങളിലാണ് ആദ്യഘട്ട കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇരു എഫ് എൽ ടി സി കളിലും 50 വീതം പേർക്ക് ചികിത്സ സൗകര്യമുണ്ടാകും. പ്രവർത്തനം അന്തിമഘട്ടത്തിലാണെന്നും കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന പറഞ്ഞു.
കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്ത് സ്വീകരിച്ചു വരികയാണ്. ട്രീറ്റ്മെന്റ് സെന്ററിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും പ്രസിഡന്റ് പറഞ്ഞു. അവശ്യ സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നുമുണ്ട്.
- Log in to post comments