Skip to main content

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ശുചിത്വ സംവിധാനമൊരുക്കാൻ വ്യവസായിയുടെ കൈത്താങ്ങ്

 

 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പഞ്ചായത്ത് ആരംഭിക്കുമ്പോൾ ഏറെ പ്രയാസപ്പെടുന്നത് മാലിന്യം സംസ്കരിക്കാനാണ്. അഴിയൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ മുഴുവൻ അജൈവ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് ഇൻസിനിറേറ്റർ സ്ഥാപിക്കുന്നതിന്    പഞ്ചായത്തിലെ വ്യവസായി സി.പി. അലി 25000 രൂപ  പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.  പിപിഇ കിറ്റ്, ഗ്ലൗസ്  അടക്കമുള്ള മാലിന്യങ്ങൾ ഇതുവഴി സംസ്കരിക്കാൻ സാധിക്കും.  പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മുഹമ്മദ് അമീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 

date