Post Category
വളാഞ്ചേരി ടൗണിലെ ഐറിഷ് ഡ്രെയ്നേജ് പദ്ധതി അന്തിമ ഘട്ടത്തില്‍
വളാഞ്ചേരി നഗരസഭയില്‍ നടപ്പാക്കുന്ന ഐറിഷ് മാതൃകയിലുള്ള ഡ്രെയ്നേജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. വളാഞ്ചേരി ടൗണില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റോഡിലും പട്ടാമ്പി റോഡിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണം പൊതുമരാമത്ത് റോഡ് വിഭാഗമാണ് നടത്തുന്നത്.
പ്രധാന ജംങ്ഷനില്‍ നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റോഡില്‍ ഇരുവശങ്ങളിലുമായി 350 മീറ്ററും പട്ടാമ്പി റോഡില്‍ 500 മീറ്ററുമാണ് ഐറിഷ് ഡ്രെയിനേജ് സംവിധാനമുണ്ടാക്കുന്നത്. ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതയോടൊപ്പം വശങ്ങളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമാണ് ഐറിഷ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.
date
- Log in to post comments