Skip to main content

പെരുമ്പറമ്പ് മൂടാല്‍ ഗവ. എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം എം.എല്‍.എ നിര്‍വഹിച്ചു

 

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ പെരുമ്പറമ്പ് മൂടാല്‍ ഗവ. എല്‍. പി. സ്‌കൂളിന് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാര്‍ അനുവദിച്ച 1.30 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം നടത്തുന്നത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി  അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ്, ബ്ലോക്ക് മെമ്പര്‍ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സബിത പ്രവീണ്‍, വാര്‍ഡ് അംഗം
പ്രിയ, നഗരസഭ കൗണ്‍സിലര്‍ അച്യുതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date