Post Category
3140 കിടക്കകള്‍ സജ്ജം
ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കണ്ടെത്തിയ 29 കെട്ടിടങ്ങളിലായുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളില്‍ 3140 കിടക്കകള്‍ സജ്ജമാക്കി.. തദ്ദേശ ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൂടുതല്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്രെ ഭാഗമായാണ് നടപടി. കായംകുളം എല്‍മെക്സ്, മാവേലിക്കര പി.എം.ഹോസ്പിറ്റല്‍, തുറവൂര്‍ എസ്.എന്‍.ജി.എം എന്നീ മൂന്നു സി.എഫ്.എല്‍.ടി.സി കളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ രോഗികളെ ശുശ്രൂഷിക്കാനായി 16 ഡോക്ടര്‍മാര്‍ അടക്കം 85 ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുണ്ട്. ഇതില്‍ 28 സ്റ്റാഫ് നഴ്സുമാരും ഉള്‍പ്പെടും.
date
- Log in to post comments