Skip to main content

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍: നഗരസഭകളുമായി കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി

 

ആലപ്പുഴ: ജില്ലയിലെ നഗരസഭകളില്‍ കൂടുതല്‍ കോവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നഗരസഭാ അധൃകൃതരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി. അടിയന്തിര പ്രധാന്യത്തോടെ അടുത്ത ദിവസം തന്നെ എല്ലാ നഗരസഭകളും തിരഞ്ഞെടുത്തിരിക്കുന്ന കേന്ദ്രങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് നഗരസഭകള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഉടനടി പൂര്‍ത്തീകരിക്കണം. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഇതിനായി ആവശ്യമുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നഗരസഭകളെ അറിയിച്ചു.

 

ശുചിമുറി സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാനമായും നഗരസഭകളും അവയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചത്. ശുചിത്വ മിഷന്‍, പൊതുമരാമത്ത് കെട്ടിട വകുപ്പ് എന്നിവരുമായി ബന്ധപ്പെട്ടുകൊണ്ട് ടോയ്ലെറ്റ് സംവിധാനം ആവശ്യമായ സി.എഫ്.എല്‍.റ്റി സികളില്‍ അവ അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ക്ക് കളക്ടര്‍ ഉറപ്പ് നല്‍കി. . സ്രവ പരിശോധനാ ഫലം ലഭിക്കുന്നത് വേഗത്തിലാക്കുമെന്നും അതിനായുള്ള കൂടുതല്‍ സജ്ജീകരണങ്ങള്‍ ആലപ്പുഴയിലെ ലാബില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മാര്‍ക്കററുകള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നഗരസഭകള്‍ കൃത്യമായും നടപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് ചര്‍ച്ചയില്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിന്റെ പ്രവര്‍ത്തനത്തിനായുള്ള തുകയുടെ ആദ്യ ഗഡു നഗരസകള്‍ക്ക് അനുവദിച്ചിണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, കായംകുളം നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസ്, ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ വി.റ്റി ജോസഫ്, മാവേലിക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ലീലാ അഭിലാഷ്, ഹരിപ്പാട് നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയമ്മ പുന്നൂര്‍മഠം, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നഗരസഭകളുടെ ചുമതല വഹിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

 

date