Post Category
പുതിയ കണ്ടൈൻമെൻറ് സോണുകൾ
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ, കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകൾ എന്നിവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. ഈ വാർഡുകളിൽ രോഗബാധ സ്ഥിരീകരിച്ച അതിനെത്തുടർന്ന് രോഗവ്യാപനം തടയാൻ ആയാണ് ഇവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചത്.
ആലപ്പുഴ നഗരസഭയിലെ 35 ആം വാർഡ് ( ലജ്നത്ത്), നാല്പത്തി മൂന്നാം വാർഡ് (സക്കറിയ ബസാർ) എന്നിവയെ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ വാർഡുകളെ കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
date
- Log in to post comments