Post Category
കോവിഡ് 19- എട്ടു പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് എട്ട് കോവിഡ് ബാധിതര്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി അറിയിച്ചു. കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്പ്പറേഷന് സ്വദേശികളായ പുരുഷന്‍ (50), സ്ത്രി (51), ഓമശ്ശേരി സ്വദേശിനി (34), മരുതോംങ്കര സ്വദേശി (40), തലക്കുളത്തൂര്‍ സ്വദേശി (52), 22,42 വയസ്സുള്ള കൊയിലാണ്ടി സ്വദേശികള്‍, എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (31) എന്നിവര്ക്കാണ് രോഗം ഭേദമായത്.
date
- Log in to post comments