Skip to main content

വൃക്ഷത്തൈകളുടെ വിവര ശേഖരണം നടത്തുന്നു

 

 

പൊതുജനങ്ങൾക്കും വൃക്ഷവത്കരണത്തിൽ

 താല്പര്യമുള്ള സംഘടനകൾക്കും സ്ഥാപനങ്ങൾക്കും  ആവശ്യമുള്ള   തൈകളുടെ വിവരം സാമൂഹ്യ വനവത്കരണ വിഭാഗം ശേഖരിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈവർഷം സാമൂഹ്യ വനവൽക്കരണ വിഭാഗം തൈകൾ ഉൽപാദിപ്പിക്കുക.

പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സാമൂഹ്യ വനവത്കരണവുമായി വിഭാഗവുമായി  ചേർന്ന് വൃക്ഷവത്കരണം നടത്തുന്നതിന് താൽപര്യമുള്ള  ആളുകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും

അക്കാര്യം അറിയിക്കാവുന്നതാണെന്ന്   കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചുഫോൺ:0495 2416900.

date