Post Category
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
അടൂര്‍ നഗരസഭയിലെ വാര്‍ഡ് 14, 15, 16, 17, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മൂന്ന്, ആറ്, എട്ട് എന്നീ സ്ഥലങ്ങളെ ജൂലൈ 27 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവായത്.
date
- Log in to post comments