Skip to main content

അഭിഭാഷക ധനസഹായ പദ്ധതി:  അപേക്ഷ ക്ഷണിച്ചു

 

 

ജുഡീഷറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് (2020-21) അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സിലില്‍ 2019 ജൂലൈ ഒന്നിനും 2020 ജൂണ്‍ 30-നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 20. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും www.bcdd.kerala.gov.in  വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍: 0495-2377786,  ഇ-മെയില്‍: bcddkkd@gmail.com.

date