Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-07-2020

താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ എന്‍ എച്ച് എമ്മിന്റെ കീഴില്‍  ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഡോക്ടര്‍ - എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍.  സ്റ്റാഫ് നഴ്‌സ് - അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ് ആണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലായ് 29 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍  നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

തയ്യല്‍തൊഴിലാളി ധനസഹായം; അപേക്ഷ ജൂലൈ 31 വരെ

കൊവിഡ് 19 മായി ബന്ധപ്പെട്ട് തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി  തൊഴിലാളികള്‍ക്ക് നല്‍കുന്ന 1000 രൂപ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.  ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ www.tailorwelfare.in ല്‍ സമര്‍പ്പിക്കേണ്ടതാണ്.   അപേക്ഷ സമര്‍പ്പിച്ചവരില്‍ ധനസഹായം ലഭ്യമാകാത്തവര്‍ 31 നകം ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2712284

date