കൊവിഡ് 19: ജില്ലയില്‍ 33 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 33 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 784 ആയി. ബാക്കി 452 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു.
കുന്നോത്തുപറമ്പ് സ്വദേശികളായ 41കാരി, മൂന്നുവയസ്സുകാരന്‍, പേരാവൂര്‍ സ്വദേശി 40കാരന്‍, ഇരിക്കൂര്‍ സ്വദേശി 25കാരന്‍, മാങ്ങാട്ടിടം സ്വദേശി 25കാരന്‍, ചെമ്പിലോട് സ്വദേശികളായ 26കാരന്‍, 23 കാരന്‍, 31കാരന്‍, 39കാരന്‍, അയ്യങ്കുന്ന് സ്വദേശി 62കാരി, കൂത്തുപറമ്പ് സ്വദേശി 54കാരന്‍, കരിവെള്ളൂര്‍ സ്വദേശി 24കാരന്‍, ഇരിക്കൂര്‍ സ്വദേശി 34കാരന്‍, പയ്യന്നൂര്‍ സ്വദേശി 27കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 54കാരന്‍, വേങ്ങാട് സ്വദേശി 52കാരന്‍, കണ്ണൂര്‍ സ്വദേശികളായ 19കാരന്‍, 59കാരന്‍, പാനൂര്‍ സ്വദേശികളായ 57കാരന്‍, 39കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 29കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 26കാരന്‍, ചിറക്കല്‍ സ്വദേശി 32കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 36കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി മൂന്നുവയസ്സുകാരി, പാട്യം സ്വദേശി 31കാരന്‍ എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്.
കോഴിക്കോട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന 34കാരി ആരോഗ്യ പ്രവര്‍ത്തക, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കൂടാളി സ്വദേശി 31കാരന്‍, ചെറുതാഴം സ്വദേശി 34കാരന്‍, ചൊക്ലി സ്വദേശി 45കാരന്‍, പേരാവൂര്‍ സ്വദേശി 36കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുന്നോത്തുപറമ്പ് സ്വദേശി 52കാരന്‍ എന്നിവരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി
- Log in to post comments