Skip to main content

വെള്ളിയാഴ്ച്ച മരിച്ച തുവൂര്‍ സ്വദേശിക്ക്   കോവിഡ് സ്ഥിരീകരിച്ചു

    മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂലൈ 24ന് (വെള്ളിയാഴ്ച്ച) മരിച്ച തുവൂര്‍ സ്വദേശി ഹുസൈന് (65) കോവിഡ് സ്ഥിരീകരിച്ചതായി  മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. പതിനേഴ് വര്‍ഷമായി ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും മരുന്ന് കഴിക്കുന്ന വ്യക്തിയായിരുന്നു.ബംഗളുരുവില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഹുസൈന്‍ ജൂലൈ 20നാണ് മുത്തങ്ങ ചെക്പോസ്റ്റ് വഴി നാട്ടിലെത്തിയത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ജൂലൈ 24ന് ഉച്ചയ്ക്ക് രണ്ടിന്  കടുത്ത നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും രക്തം ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ രോഗിക്ക് ഹൃദയാഘാതവും ഹൃദയ സ്തംഭനവുമുണ്ടെന്ന് കണ്ടെത്തുകയും എ.സി.എല്‍.എസ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ അതേ ദിവസം രോഗി ചികിത്സയോട് പ്രതികരിക്കാതെ വൈകീട്ട് 3.35ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ (ട്രൂനാറ്റ് ) കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

date