റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരെ നീക്കാന്‍ നടപടികള്‍ തുടങ്ങി
തിരൂരങ്ങാടി താലൂക്കില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് അനര്‍ഹരെ നീക്കുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കി. അനര്‍ഹമായി മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നേരില്‍ ഹാജരാകുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതല്ല. അനര്‍ഹരായവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ അര ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക.
അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വിലയും പിഴയും ഈടാക്കും. മുന്‍ഗണനാ പട്ടികയിലുളള കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുളളവര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആയിരം ചതുരശ്രയടിക്ക് മുകളിലുളള വീടോ ഫ്‌ളാറ്റോ സ്വന്തമായുളളവര്‍, നാലുചക്ര വാഹനം ഉടമകള്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായുളളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ അധികമുളളവര്‍ (പ്രവാസികള്‍ക്കും ബാധകം) എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
- Log in to post comments