Skip to main content

കോവിഡ് 19 : പെയ്ഡ് ക്വാറന്റൈൻ സംവിധാനം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെയ്ഡ് ക്വാറന്റൈൻ സംവിധാനം ആവശ്യമുളളവർ നോഡൽ ഓഫീസറുമായി ബന്ധപ്പെടാം. വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്കാണ് പെയിഡ് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ടൂറിസമാണ് പെയിഡ് ക്വാറന്റൈൻ സംവിധാനത്തിന്റെ നോഡൽ ഓഫീസർ. പെയിഡ് ക്വാറന്റൈൻ സൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. ഇമെയിൽ വിലാസം paidiqtsr@gmail.com. ഫോൺ നമ്പർ - 04872 332419, 9446811371.

date