Skip to main content

സി.എഫ്.എൽ.ടി.സി, ആർ.ക്യു.എഫ്.സി കേന്ദ്രങ്ങൾക്കായി അഞ്ച് കെട്ടിടങ്ങൾ ഏറ്റെടുത്തു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ എന്ന നിലയിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും (സി.എഫ്.എൽ.ടി.സി) പ്രായാധിക്യമുള്ളവരെയും അനുബന്ധ രോഗാവസ്ഥകളുള്ളവരെയും പ്രത്യേകം പരിപാലിക്കുന്നതിനായി റീവേഴ്സ് ക്വാറൻൈറൻ ഫെസിലിറ്റീസ് കേന്ദ്രങ്ങളും (ആർ.ക്യു.എഫ്.സി) സ്ഥാപിക്കുന്നതിനായി ജില്ലയിൽ അഞ്ച് കെട്ടിടങ്ങൾ ജില്ലാ കളക്ടർ ഏറ്റെടുത്ത് ഉത്തരവായി. ചാലക്കുടി താലൂക്കിലെ മാള ഗ്രാമപഞ്ചായത്തിൽ 200 കിടക്കകൾ സജ്ജീകരിക്കാവുന്ന അൽഫോൺസ ഹോസ്റ്റൽ ഏറ്റെടുത്തു. തൃശൂർ താലൂക്കിൽ കോലഴി ഗ്രാമപഞ്ചായത്തിലെ 50 കിടക്കകൾ സജ്ജീകരിക്കാവുന്ന പോട്ടോർ വില്ലേജിലെ വെസ്റ്റ് ഫോർട്ട് നഴ്സിംഗ് സ്‌കൂൾ ഏറ്റെടുത്തു. കൂടാതെ തൃശൂർ കോർപറേഷനിലെ വിയ്യൂർ വില്ലേജിലെ ചേറൂർ വിമല കോളജ് ഇൻഡോർ സ്റ്റേഡിയം (80 കിടക്കകൾ), വെള്ളാനിക്കര വില്ലേജിൽ കേരള കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ മെസ് ഹാൾ (80 കിടക്കകൾ), അച്യുതമേനോൻ ബ്ലോക്ക് (6080 കിടക്കകൾ) എന്നിവയും ഏറ്റെടുത്തു. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് നടപടി.
ഈ കെട്ടിടങ്ങളിൽ സി.എഫ്.എൽ.ടി.സി, ആർ.ക്യു.എഫ്.സി കേന്ദ്രങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ ഭൗതിക സാഹചര്യം യഥാസമയം ഒരുക്കുന്നതിന്റെയും ഫലപ്രദമായ ദൈനംദിന നടത്തിപ്പിന്റെയും ചുമതല ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർപേഴ്സനായ മാനേജിംഗ് കമ്മിറ്റി അടിയന്തിരമായി നിർവഹിക്കേണ്ടതാണെന്ന് അറിയിച്ചു.

date