Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യ വിതരണമേളയും ബോധവത്കരണ സെമിനാറും
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികള്‍ക്കുളള ആനുകൂല്യ വിതരണമേളയും ബോധവത്കരണ സെമിനാറും മാര്‍ച്ച് 10-ന് രാവിലെ 10-ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.എസ് സ്‌കറിയ അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത് പി മനോഹര്‍ ആനുകൂല്യ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ബോര്‍ഡ് ഡയറക്ടര്‍ മാരായ പി.റ്റി.പോള്‍ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെയും ജോയി ജോസഫ് റീഫണ്ട് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. മറ്റു ബോര്‍ഡ് ഡയറക്ടര്‍മാരും തൊഴിലാളി സംഘടനാ പ്രതിനിധികളും തൊഴിലുടമാ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
date
- Log in to post comments