കഞ്ചാവ്-മയക്കുമരുന്നു മാഫിയക്കെതിരെ പൊതുജനങ്ങളുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ പോലീസ്
കഞ്ചാവ്-മയക്കുമരുന്ന് വിതരണക്കാരെയും മാഫിയയെയും തകര്‍ക്കാന്‍ ജില്ലാ പോലിസ് നടപടി ശക്തമായി തുടരുന്നു. ജില്ലയില്‍ കഞ്ചാവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 11 കേസുകള്‍ രജിസ്റ്റ്ര് ചെയ്തു. മൊത്തം 18.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനം ഇല്ലാതാക്കുവാന്‍ പോലിസിനു പൊതുജനങ്ങളുടെ ശക്തമായ പിന്തുണ ആവശ്യമാണെന്ന് ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
ഇതിനായി ജില്ലാ പോലിസ് ഒരു കര്‍മ്മ പരിപാടി ആസുത്രണം ചെയ്യുകയാണ്. ജില്ലയിലെ എല്ലാം പോലിസ് സ്റ്റേഷന് പരിധിയിലെയും മുഴുവന്‍ ക്ലബുകളെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെയും ജനമൈത്രി സമിതി മെമ്പര്‍മാരെയും ബന്ധപ്പെടുത്തി പ്രവര്‍ത്തിച്ച് മയക്കുമരുന്ന് വിമുക്തമേഖലയാക്കും. ഇതിനായി എല്ലാം ഡി.വൈ.എസ്.പിമാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദേശം നല്കി. പൊതുജനങ്ങളുടെ അഭിപ്രായംകൂടി ക്രോഡികരിച്ച് ജില്ലാ പോലിസ് പോലിസ് സ്റ്റേഷന് തലത്തില്‍ പൊതുജനങ്ങളുടെയും സാമൂഹ്യസേവകരുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ പോലിസുമായി സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
പൊതുജനങ്ങള്‍ക്ക് പോലിസ് സ്റ്റേഷനുകളിലേക്കോ ജില്ലാ പോലിസിന്റെ് ടോള്‍ ഫ്രീ നമ്പറായ 1090 ലേക്കോ, ഓപ്പറേഷന് ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിളിച്ച് വിവരങ്ങള്‍ കൈമാറാം. ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments