ലക്ഷ്യ: മെഗാ ജോബ് ഫെസ്റ്റ് മാര്‍ച്ച് 10ന്
കണ്ണൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മാര്‍ച്ച് 10ന് കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ലക്ഷ്യ 2018 മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് പി.കെ ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിക്കും.
42ഓളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെസ്റ്റില്‍ രണ്ടായിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓട്ടോ മൊബൈല്‍, ഐ.ടി എന്‍ജിനീയറിംഗ്, എജുക്കേഷന്‍ ആന്‍ഡ് ട്രെയ്നിംഗ്, ഇന്‍ഷൂറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നഴ്സിംഗ്, റീട്ടെയില്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് എന്നീ വിവിധ മേഖലകളിലേക്ക് ഇന്റര്‍വ്യു നടക്കും. സ്വകാര്യ മേഖലകളില്‍ തൊഴിലന്വേഷിക്കുന്ന എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അന്ന് എസ്.എന്‍ കോളജില്‍ നേരിട്ട് ഹാജരായി സ്പോട്ട് രജിസ്ട്രേഷന് നടത്തി തൊഴില്‍ മേളയില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610.
പി എന്‍ സി/500/2018
- Log in to post comments