Skip to main content

വനിതാദിനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആദരം

 

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് 20 വനിതാ ക്ഷീരകര്‍ഷകരെ ആദരിച്ചു. ചേന്നാമറ്റം ക്ഷീരസംഘത്തില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി എംഎല്‍എ പൊന്നാടയും പ്രശസ്തി പത്രവും നല്‍കിയാണ് വനിതാ കര്‍ഷകരെ ആദരിച്ചത്. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ കെ ജയ്‌മോന്‍ അദ്ധ്യക്ഷത വഹിച്ചു. 20 വാര്‍ഡുകളിലെയും പഞ്ചായത്ത് അംഗങ്ങള്‍ അതത് വാര്‍ഡുകളിലെ വനിതാക്ഷീരകര്‍ഷകരെ യോഗത്തില്‍ പരിചയപ്പെടുത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.ബി.സതീഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ വിവിധ വനിതാ പദ്ധതികളായ 160 വനിതാ ഗുണഭോക്താക്കള്‍ അംഗങ്ങളായ കന്നുകുട്ടി പരിപാലന പദ്ധതി, 80 വനിതാ ഗുണഭോക്താക്കളുടെ കറവ പശു വിതരണ പദ്ധതി, 48 വനിതാ ഗുണഭോക്താക്കളുടെയും ആറ് ട്രൈബല്‍ ഗുണഭോക്താക്കളുടെയും ആടുവിതരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടത്തി. ലിസമ്മ ബേബി, ജോസ് കൊററത്തില്‍, റ്റി.റ്റി.ശശീന്ദ്രനാഥ്, ജോസഫ് ചാമക്കാല, ഡോ. മുഹമ്മദ് സുനില്‍, ഗീതാ രാധാകൃഷ്ണന്‍, സുജാത ബിജു, ബിജു നാരായണന്‍ ജോബി ഇടയാലില്‍ എന്നിവര്‍ സംസാരിച്ചു.  

                                            (കെ.ഐ.ഒ.പി.ആര്‍-498/18) 

date