Skip to main content

സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

           സംസ്ഥാന  സര്‍ക്കാര്‍  സ്ഥാപനമായ കേരള സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ  സബ്‌സെന്ററായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഏപ്രില്‍  മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ  ക്ഷണിച്ചു.    2018ല്‍  എസ്.എസ്.എല്‍.സി , +1 പരീക്ഷ എഴുതുന്ന  വിദ്യാര്‍ത്ഥികള്‍ക്ക്  സിവില്‍  സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക്  ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം.    കോഴ്‌സുകള്‍ക്കുള്ള അപേക്ഷാഫോറം മാര്‍ച്ച് 12  മുതല്‍  നല്‍കിത്തുടങ്ങും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25നകം ലഭിക്കണം.  അപേക്ഷാ ഫോറം 50- രൂപ ഫീസ് അടച്ച് ഈശ്വരമംഗലം കരിമ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എസ്.ആറില്‍ നിന്ന് നേരിട്ടു വാങ്ങാവുന്നതാണ്.  വിവരങ്ങള്‍ക്കായി   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്,  കരിമ്പന ,  ഈശ്വരമംഗലം പി.ഒ, പൊന്നാനി , പിന്‍ - 679573 വിലാസത്തില്‍ ബന്ധപ്പെടാം.   ഫോണ്‍ - 0494-2665489.

 

date