Post Category
സമ്മാനം വിതരണം ചെയ്തു
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ 'അഴിമതി രഹിത മലപ്പുറം' എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളില്‍ നടത്തിയ ക്വിസ്സ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജിലന്‍സ് ഉത്തര മേഖല പൊലീസ് സൂപ്രണ്ട് ഉമ നിര്‍വ്വഹിച്ചു. പരിപാടിയില്‍ യൂണിറ്റ് മേധാവി എ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ എം. ഗംഗാധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഹനീഫ, ടി.ടി ബദറുല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
ഹരിത. ടി, ഫസീല. സി.എച്ച്, ഫഹ്മ ജെബിന്‍ (വി.പി.എസ്.വി ആയുര്‍വ്വേദ കോളേജ് കോട്ടക്കല്‍), മുഹമ്മദ് ഷമ്മാസ്, മുഹമ്മദ്, നിമിഷ (പി.ടി.എം. ഗവ. കോളേജ് പെരിന്തല്‍മണ്ണ), വിന്‍സന്‍ ജെയിംസ്, മിത്ര പ്രസാദ്, സഫ്‌വാന്‍ (അമ്മല്‍ കോളേജ് നിലമ്പൂര്‍) എന്നിവരാണ് സമ്മാനം നേടിയത്.
date
- Log in to post comments