നിക് ഉട്ടും റൗൾ റോയും നയിക്കുന്ന ശിൽപശാലയും മാധ്യമ ഫെലോഷിപ്പ് വിതരണവും ഇന്ന്
കേരള മീഡിയ അക്കാദമി ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര വാർത്ത ചിത്ര മേളയോടനുബന്ധിച്ച് ഇന്ന് (മാർച്ച് 9) രാവിലെ 10ന് മാസ്‌കറ്റ് ഹോട്ടലിൽ പ്രശസ്ത ഫേട്ടോജേണലിസ്റ്റുകളായ നിക് ഉട്ടും റൗൾറോയും നയിക്കുന്ന ശിൽപശാല നടക്കും. തെരഞ്ഞെടുക്കപ്പെട്ട 50 പ്രസ് ഫോട്ടോ ജേണലിസ്റ്റുകൾ പങ്കെടുക്കും.
രാവിലെ 10 മുതൽ ടാഗോർ തീയറ്ററിൽ രാജ്യാന്തര വാർത്ത ചിത്ര പ്രദർശനവും മീഡിയ ഫെസ്റ്റും നടക്കും. സംസ്ഥാനത്തെ മാധ്യമ വിദ്യാർഥികൾക്കായുള്ള മാധ്യമ മത്സരങ്ങളും ശിൽപശാലയും നടക്കും. വൈകിട്ട് അഞ്ചിന് മുതിർന്ന ഫോട്ടോ ജേണലിസ്റ്റുകളായ പി. മുസ്തഫ, ആർ. രവീന്ദ്രൻ, ബി. ജയചന്ദ്രൻ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും.
വൈകിട്ട് ആറിന് ടാഗോർ സെന്റിനറി ഹാളിൽ കേരള മീഡിയ അക്കാദമിയുടെ മാധ്യമ പഠന ഫെലോഷിപ്പുകൾ ധനകാര്യവകുപ്പു മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് വിതരണം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. തുടർന്ന് 6.30 മുതൽ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറും. ജെറി അമൽദേവിന്റെ മഞ്ഞിൽവിരിഞ്ഞ പൂക്കൾ മുതൽ ആക്ഷൻ ഹീറോ ബിജു വരെയുള്ള എഴുപതോളം ചിത്രങ്ങളിലെ മികച്ച ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്.
![]()
- Log in to post comments