Post Category
അപകടങ്ങള്‍ അറിയിക്കാന്‍ കെ.എസ്.ഇ.ബി ക്ക് വാട്സാപ്പ് നമ്പര്‍
ജില്ലയില്‍ അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിളിക്കുമ്പോള്‍ ഫോണില്‍ ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒരു വാട്സാപ്പ് നമ്പര്‍ കെ.എസ്.ഇ.ബി ലഭ്യമാക്കിയിട്ടുണ്ട്. കമ്പി പൊട്ടുക, വൈദ്യുതി തൂണുകള്‍ തകരാറിലാവുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പരാതികള്‍ ഈ നമ്പറില്‍ വാട്സാപ്പ് മുഖാന്തിരം പൊതുജനങ്ങള്‍ക്ക് അറിയിക്കാം. നമ്പര്‍ 9496010626.
ഈ നമ്പറില്‍ വാട്സാപ്പ് മെസേജ് മുഖേനയുള്ള പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വളരെ അപകടകരമായ കാര്യങ്ങള്‍ അറിയിക്കുന്നതിനാണ് ഈ നമ്പര്‍ ഉപയോഗപ്പെടുത്തേണ്ടതെന്നും കെ.എസ്.ഇ.ബി, കല്‍പ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments