Post Category
കൊല്ലത്ത് കടല്‍ ക്ഷോഭം
കൊല്ലം മുണ്ടയ്ക്കല്‍ വില്ലേജിലെ ബീച്ചിന് സമീപപ്രദേശത്തുള്ള ആറു വീടുകളില്‍ വെള്ളം കയറി. കടലിനോട് ചേര്‍ന്ന ആറ് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയായി. ആള്ക്കാര് മാറി താമസിക്കാന്‍ തയ്യാറായാല്‍ താമസിപ്പിക്കാന്‍ അമ്യതകുളം സ്കൂളില്‍ സൗകര്യം ഒരുക്കി.
ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡ് ഉള്‍പ്പടെയുള്ള അമ്പലത്തറ, ഇത്തിക്കര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായതിനെ തുടര്‍ന്ന് പത്തോളം കുടുംബങ്ങളെ മൈലക്കാട് പഞ്ചായത്ത് യു പി സ്കൂളിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്യാമ്പ് തയ്യാറാക്കിയത്.
ഇരവിപുരം വില്ലേജിലെ താന്നി, ഇടക്കുന്നം ഭാഗങ്ങളില്‍ കൊല്ലം തോടില്‍ നിന്നും വെള്ളം കയറിയതിനാല്‍ ഇരവിപുരം സെന്റ് ജോണ്‍ സ്കൂള്‍ ക്യാമ്പിനായി സജ്ജമാക്കി.
(പി.ആര്.കെ നമ്പര്‍ 2130/2020)
date
- Log in to post comments