Skip to main content

സ്വയം തൊഴിൽ വായ്പ പദ്ധതി

 

ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന 1.50 ലക്ഷം രൂപയും, മൂന്നുലക്ഷം രൂപയും പദ്ധതി തുകകളുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയായ പട്ടികവർഗ സംരംഭകർക്കുള്ള വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികവർഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകർ പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. വായ്പാതുക ആറുശതമാനം പലിശ സഹിതം അഞ്ചുവർഷം കൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷൻ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ആലപ്പുഴ തിരുമല ജങ്ക്ഷൻ ഹൗസിങ് ബോർഡ് ബിൽഡിങ്ങിലുള്ള കോർപ്പറേഷൻറെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date