മഴക്കെടുതി ക്യാമ്പുകൾ അപ്ഡേറ്റ് 6pm
മഴക്കെടുതിയെതുടര്‍ന്ന് കുട്ടനാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. ആകെ നാലു ക്യാമ്പുകളിലായി 77 പേരാണുള്ളത്.
പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ മിത്രപ്പുഴ പാലത്തിന്റെ താഴെ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കീച്ചേരിമേൽ
ജെ. ബി. എസ് സ്കൂൾ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 14 പേരാണ് ഇവിടെയുള്ളത്. ചെങ്ങന്നൂർ താലൂക്കിലെ
എണ്ണയ്ക്കാട് വില്ലേജിൽ അഞ്ചു കുടുംബങ്ങളിലെ 22 പേരെ പകൽവീട് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പാണ്ടനാട് മിത്രമഠം പാലത്തിന്റെ അടിയിൽ താമസിച്ചിരുന്ന രണ്ടു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കരട്ടിശ്ശേരി വില്ലേജിലെ വിയപുരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ഇവിടുത്തെ ജനങ്ങളുടെ ആവശ്യ പ്രകാരം ഇവർക്ക് മുക്കാത്താരി രണ്ടാം വാർഡിൽ കഞ്ഞി വീഴ്ത്തൽ കേന്ദ്രം ആരംഭിക്കും.
40 കുടുംബങ്ങളിലായി 165 ഓളം ആളുകലാണ് ഇവിടെയുള്ളത്, ഇവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് മാന്നാർ നായർ സമാജം സ്കൂൾ സജ്ജമാക്കിയിട്ടുണ്ട്.
.
കുട്ടനാട് താലൂക്കിൽ കാവാലം വാര്‍ഡ് നമ്പര്‍ 4 കമ്യൂണിറ്റി ഹാളില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരും ചേര്‍ത്തല നോര്‍ത്ത് വില്ലേജിലെ കഞ്ഞികാട്ട് കമ്മ്യൂണിറ്റി ഹാളില്‍ പത്തുകുടുംബങ്ങളിലെ 36 പേരും ആണ് ഉള്ളത.്
- Log in to post comments