Skip to main content

ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി; വിവിധ പ്രവൃത്തികള്‍ക്ക് അപേക്ഷിക്കാം

 

 

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍, കിണര്‍ റീ ചാര്‍ജിംഗ്, കംപോസ്റ്റ്പിറ്റ് (നടേപ്പ് കംപോസ്റ്റ്), സോക്ക്പിറ്റ്, അസോള ടാങ്ക്, ഫാം പോണ്ട് എന്നിവ നിര്‍മ്മിച്ചു നല്‍കുന്നു. ആവശ്യക്കാര്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാരെയോ ബന്ധപ്പെടുക. 

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭിക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്് എന്നിവയുടെ പകര്‍പ്പ് സഹിതം അതാത് ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ഹാജരാകണമെന്നും തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

date