ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി കലക്ട്രേറ്റിലെ വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഉപയോഗശൂന്യമായ കസേരകള്‍ മാറ്റി പകരം പത്ത് എക്സിക്യൂട്ടീവ് (റിവോള്‍വിങ്) കസേരകള്‍ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജില്ലാ കലക്ടറുടെ പേരില്‍ ആഗസ്റ്റ് 11, വൈകിട്ട് 5 മണിയ്ക്കു മുന്‍പ് കലക്ട്രേറ്റില്‍ ലഭിക്കണം. ആഗസ്റ്റ് 17 ന് അഞ്ച് മണിക്ക് തുറന്നു പരിശോധിക്കും. ക്വട്ടേഷന്‍ അംഗീകരിക്കുന്ന ഏജന്‍സികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതും ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ ബില്‍ സമര്‍പ്പിക്കേണ്ടതുമാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാത്ത പക്ഷം ക്വട്ടേഷന്‍ അസാധുവാക്കുന്നതും പുനര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നതുമാണ്. ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാണ്.
- Log in to post comments