Post Category
41 ദുരിതാശ്വാസ ക്യാമ്പുകളിലായി 215 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ജില്ലയിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവയിൽ 215 കുടുംബങ്ങൾ കഴിയുന്നു. 287 സ്ത്രീകൾ, 269 പുരുഷൻമാർ, 170 കുട്ടികൾ ഉൾപ്പെടെ ആകെ 726 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ഇവരിൽ മുതിർന്ന പൗരൻമാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറൻൈറനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 35 പേർ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവർ ക്യാമ്പുകളിലില്ല.
date
- Log in to post comments