Post Category
അബ്കാരി തൊഴിലാളി ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായവും ഓണത്തിന് മുമ്പ് അഡ്വാൻസ് പെൻഷനും
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒറ്റത്തവണ സഹായമായി 2000 രൂപയും ആഗസ്റ്റ് മാസത്തിലെ പെൻഷൻ അഡ്വാൻസായി ഓണത്തിന് മുമ്പ് വിതരണം ചെയ്യാനും ബോർഡ് ചെയർമാൻ സി.കെ. മണിശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ ബോർഡിലെ പെൻഷനേഴ്സിൽ മസ്റ്ററിംഗ് നടത്താത്തവർ അടിയന്തരമായി മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്ന് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 2712/2020
date
- Log in to post comments