കോവിഡ്-19: ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി
കോവിഡ് ഡ്യൂട്ടിയ്ക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് നിയോഗിച്ച് അയച്ചതില്‍ ഹാജരാകാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്. ദുരന്ത നിവാരണ നിയമം 2005 അദ്ധ്യായം 10 പ്രകാരമാണ് ശിക്ഷണ നടപടി. 356 അധ്യാപകരെയാണ് കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത്. ഇതില്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകാതെയും നിശ്ചിത സമയത്തിനുള്ളില്‍ കാരണം ബോധിപ്പിക്കാതെയും ഇരുന്ന 25 അധ്യാപകര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് പ്രത്യേക കോവിഡ് ഡ്യൂട്ടി ചുമതലപ്പെടുത്തി അധ്യാപകരെ നിയോഗിച്ചത്.
- Log in to post comments