ഇളംദേശത്ത് വിവിധ റോഡുകളുടെ ഉദ്ഘാടനം നടത്തി
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ഇളംദേശം - പുഞ്ചത്താഴം പാടശേഖരം റോഡ്, എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും അനുവദിച്ച് നിര്‍മ്മിച്ച വെള്ളിയാമറ്റം - ഉടുമ്പന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെപ്പുകുളം- പന്നിമറ്റം റോഡ്, എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച വെള്ളിയാമറ്റം - ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിമറ്റം - പാലപ്പിള്ളി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചത്. ഇതില്‍ ചെപ്പുകുളം - പന്നിമറ്റം റോഡിന്റെ പൂര്‍ത്തീകരണത്തിന് അടുത്ത ഘട്ടമായി എം.എല്‍.എ. അനുവദിച്ച 30 ലക്ഷം രൂപയുടെ നിര്‍മ്മാണോദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിച്ചു.
വിവിധയിടങ്ങളിലായി നടന്ന ചടങ്ങുകളില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചന്‍, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന്‍, വൈസ് പ്രസിഡന്റ് വി.ജി.മോഹനന്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തംഗങ്ങളായ രാജു കുട്ടപ്പന്‍, ലാലി ജോസി, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തംഗം ജോയി കൊട്ടാരം തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments