Skip to main content

മഴക്കെടുതി: ജില്ലയില്‍ കെ എസ് ഇ ബി യ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം

കാലവര്‍ഷക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ വൈദ്യുത മേഖലയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും 11 കെ.വി.പോസ്റ്റുകള്‍ -478 എണ്ണം, സാധാരണ പോസ്റ്റുകള്‍ - 1378 എണ്ണം, മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെ.വി ലൈനും 40 കിലോമീറ്റര്‍ അളവില്‍ സാധാരണ ലൈനും കമ്പി പൊട്ടി നഷ്ടം സംഭവിച്ചു. ഈ മാസം ഒന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്.  ചിത്തിരപുരം, രാജാക്കാട്, രാജകുമാരി, ഉടുമ്പന്‍ചോല, പൈനാവ്, മറയൂര്‍, കട്ടപ്പന, ഉപ്പുതറ, പീരുമേട്, അടിമാലി , വണ്ടന്‍മേട്, ഇടമലക്കുടി, മുരിക്കാശ്ശേരി, അണക്കര മേഖലകളിലാണ് വൈദ്യുത വിതരണ ശൃംഖലയ്ക്ക് കൂടുതല്‍  നാശനഷ്ടം സംഭവിച്ചത്.

date